ചൈ​ന അ​നു​കൂ​ലി​ക​ളാ​ണെ​ന്ന പ്രചാരണത്തെ പ്രതിരോധിക്കണം; പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു, സിപിഎം കരട് രാഷ്ട്രീയ പ്രമേയം

കേ​ര​ള​ത്തി​ലെ എ​ൽ​ഡി.എ​ഫ്​ സ​ർക്കാ​റി​ന്റെ പ്ര​വ​ർത്ത​ന​ങ്ങ​ൾക്ക് സി.​പി.​എം എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽകു​ന്നു എ​ന്നും ക​ര​ട് ന​യ​ത്തി​ൽ പ​റ​യു​ന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി​ക്ക്​ ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ക​ണ്ണൂ​ർ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സി​പി​എം ക​ര​ട്​ രാ​ഷ്ട്രീ​യ പ്ര​മേ​യം. യു​വാ​ക്ക​ളി​ലും വ​നി​ത​ക​ളി​ലും കൂ​ടു​ത​ൽ ​​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. പാ​ർ​ട്ടി അം​ഗ​ത്വം ല​ഭി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​കി ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ര​ട്​ പ്ര​മേ​യം നി​ർ​ദേ​ശിക്കുന്നു.

ദേ​ശീ​യ​ത​ല​ത്തി​ലും പാ​ർ​ട്ടി ദു​ർ​ബ​ല​മാ​യ പ​ശ്ചി​മ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ജ​ന​ങ്ങ​ളു​മാ​യി അ​ക​ൽ​ച്ച സം​ഭ​വി​ച്ച​തി​നെ​ക്കു​റി​ച്ച് ക​ര​ട് പ്ര​മേ​യ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി രാ​ഷ്​​ട്രീ​യ​വും ആ​ശ​യ​പ​ര​വു​മാ​യ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്ത​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ട​​​പെ​ട്ട്​ ബ​ന്ധം ദൃ​ഢ​മാ​ക്ക​ണം. പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഊ​ന്ന​ൽ ന​ൽ​ക​ണം. ഹി​ന്ദു​ത്വ​ത്തെ സം​ഘ​ട​നാ​പ​ര​മാ​യും ആ​ശ​യ​പ​ര​മാ​യും നേ​രി​ട​ണ​മെ​ന്നും ക​ര​ട്​ പ്ര​മേ​യ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

സിപിഎം ചൈ​ന അ​നു​കൂ​ലി​ക​ളാ​ണെ​ന്ന ത​ര​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വാ​ർത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ ക​രു​ത​ൽ വേ​ണ​മെ​ന്നും പാ​ർട്ടി മു​ന്ന​റി​യി​പ്പു ന​ൽകു​ന്നു.

കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ്​-​ബി​ജെപി പ്ര​വ​ർത്ത​ക​ർ സി​പിഎം പ്ര​വ​ർത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർധി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര ഏ​ജ​ൻസി​ക​ളെ ഉ​പ​യോ​ഗി​ച്ച് എ​ൽഡിഎ​ഫ്​ സ​ർക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ ബി​ജെപി ശ്ര​മി​ക്കു​ന്നു. കോ​ൺഗ്ര​സ് ഉ​ൾപ്പെ​ട്ട യ.​ഡി​എ​ഫ് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ബിജെപി​യെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ടാ​ണ് വെ​ച്ചു പു​ല​ർത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ൽ​ഡി.എ​ഫ്​ സ​ർക്കാ​റി​ന്റെ പ്ര​വ​ർത്ത​ന​ങ്ങ​ൾക്ക് സി.​പി.​എം എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽകു​ന്നു എ​ന്നും ക​ര​ട് ന​യ​ത്തി​ൽ പ​റ​യു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com