ആറു വര്‍ഷം മുറിയില്‍ അടച്ചിട്ട് ബലാത്സംഗം; 22 കാരിയെ പൊലീസ് രക്ഷപ്പെടുത്തി

രക്ഷപ്പെട്ടതിന് പിന്നാലെ, പ്രതിയുടെ ക്രൂരപീഡനം 22കാരി പൊലീസിനോട് തുറന്നുപറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ആറ് വര്‍ഷം ബന്ദിയാക്കി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട 22കാരിയെ പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ യുവതിയെ ലഖ്‌നൗ പൊലീസാണ് രക്ഷപ്പെടുത്തിയത്. യുവതിക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി മനീഷ് പ്രതാപ് കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ബന്ധിയാക്കിയതായി പൊലീസ് സംശയിക്കുന്നു. വ്യാജ മാര്‍ക്ക് ഷീറ്റ് കേസുമായി ബന്ധപ്പെട്ട് മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ദിയാക്കിയ വിവരങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

രക്ഷപ്പെട്ടതിന് പിന്നാലെ, പ്രതിയുടെ ക്രൂരപീഡനം 22കാരി പൊലീസിനോട് തുറന്നുപറഞ്ഞു. നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞാണ് മധ്യപ്രദേശിലെ വീട്ടില്‍ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോയത്. 2015ല്‍ ലഖ്‌നൗവിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തായും യുവതി പറഞ്ഞു.

ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ശുചിമുറിയില്‍ ഇയാള്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചതായും യുവതി പറഞ്ഞു. യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതായും മജിസ്‌ട്രേറ്റിന് മുന്നില്‍ ഇവരുടെ രഹസ്യമൊഴി  രേഖപ്പെടുത്തും. തന്നെ പോലെ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗം,പോക്‌സാ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് മനീഷിനെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com