തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; പഞ്ചാബില്‍ കെജരിവാളിനും ചന്നിക്കും എതിരെ കേസ്

തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇവര്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്
അരവിന്ദ് കെജരിവാള്‍, ചരണ്‍ജിത് സിങ് ചന്നി
അരവിന്ദ് കെജരിവാള്‍, ചരണ്‍ജിത് സിങ് ചന്നി

അമൃത്സര്‍:പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍
എന്നിവര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കേസ്. തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇവര്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്. 

പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാര്‍ട്ടികള്‍ക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെജരിവാളിന് എതിരെ കേസെടുത്തിരിക്കുന്നത്. 

ശിരോമണി അകാലി ദള്‍ ഉപാധ്യക്ഷന്‍ അര്‍ഷ്ദീപ് സിങ് ആണ് കെജരിവാളിനെതിരേ ആക്ഷേപം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജരിവാള്‍ പുറത്തുവിട്ട വീഡിയോയില്‍ മറ്റു പാര്‍ട്ടികളെ 'രാജ്യദ്രോഹികള്‍' എന്ന് വിശേഷിപ്പിച്ചതായി ചൂണ്ടിയായിരുന്നു പരാതി

ഇതിന് മറുപടിയായി എഎപി നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുഖ്ബീര്‍ സിങ് ബാദലിന് എതിരെ കേസെടുത്തിരിക്കുന്നത്. പരസ്യ പ്രചരണത്തിനുള്ള സമയം അവസാനിപ്പിച്ചതിന് ശേഷവും പ്രചാരണം നടത്തിയതിനാണ് പഞ്ചാബ് മുഖ്യമന്ത്രി ചന്നിക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com