മൂന്നാം മുന്നണിക്കൊപ്പം നില്‍ക്കാന്‍ താക്കറെയും, പിന്തുണ പ്രഖ്യാപിച്ചു; നീക്കം സജീവമാക്കി കെസിആര്‍

2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി നീക്കം ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.
കെ ചന്ദ്രശേഖര്‍ റാവു, ഉദ്ധവ് താക്കറെ/ട്വിറ്റര്‍
കെ ചന്ദ്രശേഖര്‍ റാവു, ഉദ്ധവ് താക്കറെ/ട്വിറ്റര്‍

മുംബൈ:2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി നീക്കം ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കെസിആര്‍ ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയുടെ ഫലം ഉടന്‍ വ്യക്തമാകുമെന്ന് റാവു ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. 

രാജ്യം നരകത്തിലേക്ക് പോയാലും ചിലര്‍ അവരുടെ അജണ്ടകള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു. ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള കെസിആറിന്റെ നീക്കത്തിന് പിന്തുണ നല്‍കുന്നതായും ഉദ്ധവ് പ്രഖ്യാപിച്ചു. 

ബിജെപി ചെയ്യുന്നത് താഴ്ന്ന രാഷ്ട്രീയമാണെന്നും അത് ഹിന്ദുത്വമല്ലെന്നും താക്കറെ പറഞ്ഞു. അക്രമവും പ്രതികാരവുമല്ല ഹിന്ദുത്വം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ ഭാവി എന്തായിരിക്കും എന്നും അദ്ദേഹം ചോദിച്ചു. 

എന്‍സിപി നേതാവ് ശരദ് പവാറുമായും കെസിആര്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ, കെസിആര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിയുമായും സമാനമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com