ടിക്കറ്റെടുക്കാതെ സീറ്റ് കൈവശപ്പെടുത്തുന്നു, പൊലീസുകാർ ടിക്കറ്റെടുക്കണമെന്ന് റെയിൽവേ

ടിക്കറ്റെടുക്കാതെ വണ്ടിയിൽ കയറുന്ന പൊലീസുകാർ മറ്റു യാത്രക്കാർക്കുള്ള സീറ്റുകൾ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടർന്നാണ് നിർദേശം
ഫയൽ ചിത്രം
ഫയൽ ചിത്രം

ചെന്നൈ; ട്രെയിനിൽ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ വണ്ടിയിൽ കയറുന്ന പൊലീസുകാർ മറ്റു യാത്രക്കാർക്കുള്ള സീറ്റുകൾ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടർന്നാണ് നിർദേശം. യാത്രചെയ്യുന്ന പൊലീസുകാർ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയിൽ കരുതണമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

എക്സ്‌പ്രസ് വണ്ടികളിലും സബർബൻ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പൊലീസുകാർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മിഷണർക്കും ചെന്നൈ ഡിവിഷൻ സീനിയർ കമേഴ്‌സ്യൽ മാനേജർ കത്തയച്ചിരുന്നു. 

ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുമ്പോൾ തിരിച്ചറിയൽ കാർഡാണ് അവർ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവർ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്‌ കത്തിൽ പറയുന്നു. തുടർന്നാണ് പൊലീസുകാർ ടിക്കറ്റെടുക്കണമെന്ന നിർദേശം കർശനമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com