യുക്രൈനില്‍ റഷ്യന്‍ യുദ്ധവാഹനം തകര്‍ത്തനിലയില്‍, എഎഫ്പി
യുക്രൈനില്‍ റഷ്യന്‍ യുദ്ധവാഹനം തകര്‍ത്തനിലയില്‍, എഎഫ്പി

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് നേരിട്ട് പോകരുത്, അധികൃതരുമായി ഏകോപനം നടത്തണം; 8000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രം

റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇതുവരെ 8000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇതുവരെ ഏകദേശം 8000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ നേരിട്ട് അതിര്‍ത്തികളിലേക്ക് പോകരുത്. അധികൃതരുമായി ചേര്‍ന്ന് ഏകോപനം നടത്തി മാത്രമേ യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് പോകാന്‍ പാടുള്ളൂ. അതിര്‍ത്തിക്ക് സമീപമുള്ള സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടുന്നതിനും അധികൃതരുമായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പോളണ്ട്, ഹംഗറി എന്നി രാജ്യങ്ങലിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ നേരിട്ട് അതിര്‍ത്തികളിലേക്ക് പോകരുത്. അതിര്‍ത്തി കിടക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരാം. യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ എത്തുന്നവര്‍ തൊട്ടടുത്തുള്ള നഗരങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി  അറിയിച്ചു.

യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് ഹംഗറി വഴിയുള്ള രക്ഷാദൗത്യം വിപുലീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിന് മോള്‍ഡോവ വഴി പുതിയ പാത തുറന്നതായും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com