ഒമൈക്രോണ്‍ ബാധിതര്‍ 3071; കൂടുതല്‍ മഹാരാഷ്ട്രയില്‍

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 3071 ആയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 3071 ആയി. ഇതില്‍ 1203 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് ഒമൈക്രോണ്‍ ബാധിതര്‍ കൂടുതല്‍-876. 381 പേര്‍ മഹാരാഷ്ട്രയില്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 513 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരാണ് ആശുപത്രി വിട്ടത്. കര്‍ണാടകയില്‍ 333 പേരിലും രാജസ്ഥാനില്‍ 291 പേരിലും പുതിയ വകഭേദം കണ്ടെത്തി. 

കേരളത്തില്‍ 284 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 93 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രതിദിന കോവിഡ് രോഗികള്‍ ഒന്നര ലക്ഷത്തിലേക്ക് 

രാജ്യത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,41,986 പേര്‍ക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോ?ഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 285 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,83,463 ആയി ഉയര്‍ന്നു. 40,895 പേര്‍ കൂടി രോ?ഗമുക്തി നേടി. നിലവില്‍ 4,72,169 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ രോ?ഗികളുടെ എണ്ണത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇന്നലെ 40000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഡല്‍ഹിയില്‍ 17000ലധികം പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ!് രോ?ഗികള്‍ 8000 കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com