'മതി, ഇനി ആരും വരേണ്ട'; ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരേയും മന്ത്രിമാരേയും സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ബിജെപിയില്‍ നിന്ന് രാജിവച്ചു വരുന്ന എംഎല്‍എമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്/ഫയല്‍
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്/ഫയല്‍


ലഖ്‌നൗ: ബിജെപിയില്‍ നിന്ന് രാജിവച്ചു വരുന്ന എംഎല്‍എമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയില്‍ നിന്ന് രാജിവച്ച് എത്തിയ മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ഏഴ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം. 

'ബിജെപിയില്‍ നിന്നുള്ള ഒരു എംഎല്‍എയേയോ മന്ത്രിയേയോ ഇനി സ്വീകരിക്കുന്നതല്ല. ബിജെപിക്ക് അവരുടെ നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുകയോ നല്‍കുകയോ ചെയ്യാം'- അഖിലേഷ് പറഞ്ഞു. 

സ്വാമി പ്രസാദ് മൗര്യയുടെ പാര്‍ട്ടി വിടലിന് പിന്നാലെ പത്ത് എംഎല്‍എമാരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. ഇതില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അപ്‌നാ ദളില്‍ നിന്നും രണ്ട് എഎംഎല്‍മാര്‍ രാജിവച്ചിരുന്നു. പ്രബല ഒബിസി വിഭാഗം നേതാക്കളാണ് രാജിവച്ച എല്ലാവരും.

ബിജെപിയില്‍ കൂട്ടത്തോടെ എത്തുന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയാല്‍ എസ്പിയില്‍ വിമത സ്വരം ഉയര്‍ന്നേക്കാം എന്നതാണ് അഖിലേഷിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com