വോട്ടിങ് മെഷീന് എതിരെ പൊതുതാത്പര്യ ഹര്‍ജി; പരിഗണിക്കാമെന്ന് സുപ്രീംകോടതി

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറിന് പകരം ഇവിഎം മെഷീനുകള്‍ ഉപയോഗിക്കുന്നതിന് എതിരൈയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇവിഎം മെഷീനുകള്‍ ഉപയോഗിക്കാനായി അനുമതി നല്‍കിയ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

ഇവിഎമ്മുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 എ പാര്‍ലമെന്റ് പാസാക്കിയിട്ടില്ലെന്നും അതിനാല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ശര്‍മ ചൂണ്ടിക്കാട്ടി.  തെളിവുകള്‍ സഹിതമുള്ള ഹര്‍ജിയാണ് താന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹര്‍ജിയില്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com