താലി മീല്‍സ് 'സൗജന്യമെന്ന്' ഫെയ്‌സ്ബുക്കില്‍ പരസ്യം; പത്തുരൂപ കൈമാറിയ 74കാരന്റെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു, തട്ടിപ്പ് കഥ ഇങ്ങനെ 

വയോധികന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. മുംബൈയില്‍ 74കാരന് ഒരു ലക്ഷം രൂപ നഷ്ടമായി. നൂറ് രൂപയുടെ താലി മീല്‍സ് ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് താലി മീല്‍സ് സൗജന്യമായി നല്‍കുമെന്ന പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയപ്പോഴാണ് തട്ടിപ്പിന് ഇരയായത്. വയോധികന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫെയ്‌സ്ബുക്കില്‍ കണ്ട വ്യാജ പരസ്യം കണ്ട് താലിമീല്‍സ് ഓര്‍ഡ് ചെയ്ത എന്‍ ഡി നന്ദ് ആണ് തട്ടിപ്പിന് ഇരയായത്. താലി മീല്‍സ് സൗജന്യമായി ലഭിക്കുന്നതിന് മുന്‍കൂറായി പത്തുരൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്‍കാന്‍ പരസ്യത്തില്‍ പറയുന്നു. ബാക്കി 90 രൂപ ഡെലിവറി ചെയ്യുന്ന സമയത്ത് നല്‍കിയാല്‍ മതിയെന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശ്വസനീയമായി തോന്നിയ 74കാരന്‍ പത്തുരൂപ നല്‍കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം 49,760 രൂപ വീതം രണ്ടുതവണ ഈടാക്കിയതായി കാണിച്ച് എസ്എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ കാര്യം തിരിച്ചറിഞ്ഞത്. 

പരസ്യം കണ്ട് വിളിച്ചപ്പോള്‍ ദീപക് എന്നയാളാണ് ഫോണ്‍ എടുത്തത്. ഓര്‍ഡര്‍ നല്‍കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. മുന്‍കൂറായി പത്തുരൂപ നല്‍കാനും ബാക്കി 90 രൂപ ഡെലിവറി ചെയ്യുമ്പോള്‍ നല്‍കിയാല്‍ മതിയെന്നും ദീപക് പറഞ്ഞതായി പരാതിക്കാരന്‍ പറയുന്നു. ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ വണ്‍ ടൈം പാസ് വേര്‍ഡ് കൈമാറാന്‍ ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് തട്ടിപ്പിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com