ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. ഇരുപത്തിനാല് മണിക്കൂറിനിടെ 18,930 പേര്‍ക്കാണ് വൈറസ് ബാധ. 14,650 പേര്‍ രോഗമുക്തി നേടി. 35 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,19,457 ആയി. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 4254 പേരുടെ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525305 ആയി,
രാജ്യത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ പ്രതിദിനരോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വര്‍ധനവുണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക