കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്, അഞ്ചുപേര്‍ രഹസ്യകേന്ദ്രത്തില്‍; ഗോവയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

അഞ്ചു എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറിയതിനിടെ, കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി പരിഹരിക്കുന്നതിന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിനെ ഹൈക്കമാന്റ് ഗോവയിലേക്ക് അയച്ചു
ദിനേശ് ഗുണ്ടു റാവു വാര്‍ത്താസമ്മേളനം നടത്തുന്നു, പിടിഐ
ദിനേശ് ഗുണ്ടു റാവു വാര്‍ത്താസമ്മേളനം നടത്തുന്നു, പിടിഐ

പനാജി: അഞ്ചു എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറിയതിനിടെ, കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി പരിഹരിക്കുന്നതിന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിനെ ഹൈക്കമാന്റ് ഗോവയിലേക്ക് അയച്ചു. നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെ,  കൂടൂതല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. കൂറുമാറ്റം ഒഴിവാക്കി ഗോവയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് മുകുള്‍ വാസ്‌നിക്കിനെ അയച്ചത്. ഗോവയില്‍ ആകെയുള്ള 11 എംഎല്‍എമാരില്‍ 6 പേര്‍ ബിജെപി പാളയത്തിലേക്ക് പോവുമെന്നാണ് സൂചന.

മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവായിരുന്ന മൈക്കള്‍ ലോബോയുമാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്. അതിനിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മൈക്കള്‍ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പാര്‍ട്ടി മാറ്റി.ലോബോ അടക്കം നാല് എംഎല്‍എമാര്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ വസതിയിലെത്തി. പിന്നാലെയാണ് ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് നീക്കിയത്.

ലോബോയും കാമത്തും ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിച്ചെന്നും ബിജെപിക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയെന്നും ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. കോടിക്കണക്കിന് രൂപ നല്‍കി ബിജെപി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആരാധനാലയങ്ങളില്‍ പോയി കൂറുമാറില്ലെന്ന് സത്യം ചെയ്ത എംഎല്‍എമാര്‍ ദൈവനിന്ദയാണ് ചെയ്യുന്നതെന്നും ഗുണ്ടു റാവു പറഞ്ഞു.

ആകെയുള്ള 11 എംഎല്‍എമാരില്‍ അഞ്ചുപേര്‍ പിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് വടക്കന്‍ ഗോവയിലെ കരുത്തനായ ബിജെപി നേതാവായിരുന്ന ലോബോ കോണ്‍ഗ്രസിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com