കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗ തടസ്സമായില്ല, പാപ്പാനെയും കൂട്ടി മറുകരയിലേക്ക്, ആന താണ്ടിയത് മൂന്ന് കിലോമീറ്റര്‍- വീഡിയോ 

വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം
ആന പുറത്തിരുന്ന് പുഴ നീന്തി കടക്കുന്ന പാപ്പാന്റെ ദൃശ്യം
ആന പുറത്തിരുന്ന് പുഴ നീന്തി കടക്കുന്ന പാപ്പാന്റെ ദൃശ്യം

നത്തമഴയുടെ പിടിയിലാണ് ഉത്തരേന്ത്യ. ബിഹാറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഇതിനിടെ, കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ പെട്ടെന്ന് തന്നെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്.ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു  ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം.

 എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള പൈസ കൈവശമില്ലാത്തതിനാലാണ് ആനയ്‌ക്കൊപ്പം നീന്തി മറുകരയില്‍ എത്താന്‍ പാപ്പാന്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com