പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപ, ഡീസലിന് മൂന്ന്; നികുതി ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കുറച്ചത്. 

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ഖജനാവിന് ആറായിരം കോടി രൂപ നഷ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. 

ശിവസേന-ബിജെപി സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com