മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് കാറിലെത്തിയ അജ്ഞാത സംഘം
മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരു സൂറത്കലില് യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്.
രാത്രി 8.30 ഓടേ കടയ്ക്ക് മുന്നിലാണ് സംഭവം. ഹ്യുണ്ടായി കാറില്‍ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയില്‍ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ