മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ വേണം; പണത്തിനായി തെരുവുകളില്‍ ഭിക്ഷ യാചിച്ച് മാതാപിതാക്കള്‍; വീഡിയോ

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
ഭിക്ഷ യാചിക്കുന്ന മാതാപിതാക്കള്‍
ഭിക്ഷ യാചിക്കുന്ന മാതാപിതാക്കള്‍

പറ്റ്‌ന: മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ വന്‍ തുക  ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വൃദ്ധരായ മാതാപിതാക്കള്‍ തെരുവുകളില്‍ ഭിക്ഷയാചിക്കുന്ന കരളലയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പണം കൊടുക്കാന്‍ ഇല്ലാതെ വന്നതോടെയാണ് മാതാപിതാക്കള്‍ തെരുവില്‍ ഭിക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നത്.  ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ജീവനക്കാരന്‍ അമ്പതിനായിരം രൂപയാണ് ആവശ്യപ്പെട്ടതെന്ന് യുവാവിന്റെ പിതാവ് മഹേഷ് താക്കൂര്‍ പറഞ്ഞു. നഗരത്തില്‍ തലങ്ങും വിലങ്ങും നടന്ന് ഭിക്ഷ തേടുന്ന ഇരുവരുടെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പ് മകനെ കാണാതായി പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം സമസ്തിപൂരിലെ സദര്‍ ആശുപത്രിയില്‍ നിന്നും വിളിച്ചിട്ട് മകന്റെ മൃതദേഹം അവിടെയുണ്ടെന്നും വിട്ടുനല്‍കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെടുകയുമായിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു. 

ആശുപത്രി ജീവനക്കാരിലധികവും കരാര്‍ ജീവനക്കാരാണ്. ശമ്പളം യഥാസമയം ലഭിക്കാത്തതിനാല്‍ രോഗികളെ പിഴിയുന്ന പതിവ് ഈ ആശുപത്രിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ അന്വേഷിച്ച ്‌നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും  മനുഷ്യലോകത്തിന് അപമാനമാണിതെന്നും ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോക്ടര്‍ ഡികെ ചൗധരി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com