നാളെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം; എല്ലാ എംപിമാരോടും ഉടന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം

വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്
എഐസിസി ആസ്ഥാനത്തിനു പുറത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കുന്നു/പിടിഐ
എഐസിസി ആസ്ഥാനത്തിനു പുറത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: നാളെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസിന്റെ ആഹ്വാനം. ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹി ഇന്നും സംഘര്‍ഷഭരിതമായി. 

എല്ലാ പാര്‍ട്ടി എംപിമാരോടും ഉടന്‍ ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. നാളെ സംസ്ഥാന രാജ്ഭവനുകള്‍ ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫിസിനു മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇഡി ഓഫിസിനു മുന്നില്‍ പ്രവര്‍ത്തകര്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു. 

സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചുള്ള പൊലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. എഐസിസി ഓഫീസിനകത്ത് അതിക്രമിച്ചു കയറി പാര്‍ട്ടി പ്രവര്‍്തതകരെ തല്ലിച്ചതച്ചു. ഡല്‍ഹി പൊലീസിന്റെ നടപടി അതിരുകടന്ന ഗുണ്ടായിസമാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും, ശക്തമായി തിരിച്ചടിക്കുമെന്നും സുര്‍ജേവാല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com