5 മാസത്തേക്ക് നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കരുത്; ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി സർക്കാർ 

ഒക്ടോബർ ഒന്നു മുതൽ അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ ചരക്ക് വാഹനങ്ങൾ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ഡൽഹി. പാൽ, പഴം, പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. ഒക്ടോബർ ഒന്നു മുതൽ അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

ഇത്തരത്തിലുള്ള വിലക്ക് ഡൽഹിയിലെ വ്യാപാരമേഖലയെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളും ചരക്കുവാഹന ഉടമകളും രംഗത്തെത്തി. മലിനീകരണം തടയാൻ സർക്കാർ മറ്റുമാർഗങ്ങൾ തേടണമെന്നും ഒക്ടോബർ മുതൽ ഫെബ്രുവരിയുള്ള കാലയളവിൽ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും കുടുതലായി നടക്കുന്നതിനാൽ ഈ തീരുമാനം വ്യാപാരരംഗത്ത് നഷ്ടമുണ്ടാക്കുമെന്നും അവർ പറഞ്ഞു. 

സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ കൂടാതെ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ഡീസൽ വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com