മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു ന്യായമായ ആവശ്യമാണെന്ന് കമ്മിഷന്‍
യുക്രൈനില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാം/എഎന്‍ഐ
യുക്രൈനില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാം/എഎന്‍ഐ

ന്യൂഡല്‍ഹി: യുക്രൈനില്‍നിന്നു മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍. ഇതിനായി ഇവര്‍ വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ എഴുതേണ്ട ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ (എഫ്എംജിഇ) പാസാവണമെന്ന് കമ്മിഷന്‍ അറിയിച്ചു.

യുദ്ധവും കോവിഡും പോലെയുള്ള കാരണങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാവാതെ പോയ വിദ്യാര്‍ഥികള്‍ക്കായാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു ന്യായമായ ആവശ്യമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. 

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കും മുമ്പ് വിദ്യാര്‍ഥികള്‍ എഫ്എംജിസി പാസാവണം. അതിനു ശേഷം ഇവരുടെ അപക്ഷേ അതതു സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ പരിഗണിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. 

യുക്രൈനില്‍നിന്നു തിരിച്ചുവരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com