ബിജെപിയെ ഞെട്ടിച്ച് അഖിലേഷ്; ഡോ. കഫീല്‍ ഖാനെ നിയമസഭയില്‍ എത്തിക്കാന്‍ നീക്കം, സീറ്റ് നല്‍കി

ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് ഡോ. കഫീല്‍ ഖാനെ സ്ഥാനാര്‍ത്ഥിയാക്കി സമാജ് വാദിപാര്‍ട്ടി
അഖിലേഷ് യാദവ് കഫീല്‍ ഖാന്‍
അഖിലേഷ് യാദവ് കഫീല്‍ ഖാന്‍


ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് ഡോ. കഫീല്‍ ഖാനെ സ്ഥാനാര്‍ത്ഥിയാക്കി സമാജ് വാദിപാര്‍ട്ടി. ദെവാരിയ-ഖുശിനഗര്‍ സീറ്റിലാണ് കഫീല്‍ ഖാനെ മത്സരിപ്പിക്കാന്‍ എസ്പി തീരുമാനിച്ചിരിക്കുന്നത്. 

2017ലെ ഗൊരഖ്പുര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭത്തിന് പിന്നാലെയാണ് കഫീല്‍ ഖാന്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ വീഴ്ച തുറന്നുകാണിച്ച കഫീല്‍ ഖാന് എതിരെ യുപി പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കുകയും ചെയ്തു. പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എസ്പി ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരിയാണ് കഫീല്‍ ഖാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. 

ലജിസ്ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്ക് ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം 'ദ ഗൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി' അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com