മുഹമ്മദ് സലിം സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി

58 വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ സിപിഎമ്മിന് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി ഉണ്ടാകുന്നത്
മുഹമ്മദ് സലിം
മുഹമ്മദ് സലിം

കൊല്‍ക്കത്ത: സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിമിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമാണ്. 58 വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ സിപിഎമ്മിന് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി ഉണ്ടാകുന്നത്. രണ്ട് തവണ രാജ്യസഭാ അംഗമായിട്ടുണ്ട്. സിപിഎം ഭരണത്തില്‍ പശ്ചിമ ബംഗാള്‍ യുവജനകാര്യ, ന്യൂനപക്ഷ വികസന മന്ത്രിയായിരുന്നു മുഹമ്മദ് സലിം.

പുതിയ സംസ്ഥാന കമ്മിറ്റിയില്‍ പുതുമുഖങ്ങളാണ് കൂടുതലും. മീനാക്ഷി മുഖര്‍ജി, ശതരൂപ് ഘോഷ്, മയൂഖ് ബിശ്വാസ് എന്നിവരും ഉള്‍പ്പെടുന്നു. ആത്രേയി ഗുഹ, പെര്‍ത്ത് മുഖര്‍ജി, സുദീപ് സെന്‍ഗുപ്ത, തരുണ്‍ ബന്ദോപാധ്യായ എന്നിവരും പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണ്. സൂര്യകാന്ത് മിശ്ര, ബിമന്‍ ബസു, നേപ്പാള്‍ ദേവ് എന്നിവര്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമല്ല എന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com