പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ല; തമിഴ്‌നാട്ടില്‍ 27കാരി തൂങ്ങിമരിച്ചനിലയില്‍ 

തമിഴ്‌നാട്ടില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ലാത്തതിന്റെ പേരില്‍ 27കാരി ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ലാത്തതിന്റെ പേരില്‍ 27കാരി ആത്മഹത്യ ചെയ്ത നിലയില്‍. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കടലൂര്‍ ജില്ലയിലാണ് സംഭവം. രമ്യയാണ് മരിച്ചത്. ഏപ്രില്‍ ആറിനായിരുന്നു കാര്‍ത്തികേയനുമായുള്ള രമ്യയുടെ വിവാഹം. കല്യാണത്തിന് ശേഷം സ്വന്തം വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് രമ്യ താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ലാത്തത് കൊണ്ടാണ് താമസം സ്വന്തം വീട്ടിലേക്ക് മാറ്റിയത്.

കടലൂര്‍ നഗരത്തില്‍ ടോയ്‌ലെറ്റുള്ള വീട് കണ്ടെത്താന്‍ കാര്‍ത്തികേയനോട് രമ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രമ്യയുടെ അമ്മയാണ് മകളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമ്യയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com