താലികെട്ടിനിടെ കറന്റ് പോയി; ഇരുട്ടില്‍ സഹോദരിമാരെ മാറി താലി ചാര്‍ത്തി വരന്മാര്‍ 

വധുവായ പെൺകുട്ടികൾ മുഖാവരണം ധരിച്ചിരുന്നതും മാറി താലി ചാർത്താൻ ഇടയാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഭോപ്പാൽ: വൈദ്യുതി തടസത്തിനിടെ ഇരുട്ടിൽ വധുവിനെ മാറി താലി ചാർത്തി വരന്മാർ. സഹോദരിമാരുടെ വിവാഹ ചടങ്ങിനിടെ വൈദ്യുതി തകരാറിലായതിനെ തുടർന്ന് വരന്മാർക്ക് വധുവിനെ മാറിപ്പോയത്. വധുവായ പെൺകുട്ടികൾ മുഖാവരണം ധരിച്ചിരുന്നതും മാറി താലി ചാർത്താൻ ഇടയാക്കി. 

മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. രമേഷ്‌ലാൽ എന്നയാളുടെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം ഒരേ ദിവസം നടത്താനാണ് നിശ്ചയിച്ചത്. ഒരേ വേദിയിൽ ഒരേ വിധത്തിലുള്ള വസ്ത്രം ധരിച്ചാണ് സഹോദരിമാർ എത്തിയത്.  വ്യത്യസ്ത കുടുംബങ്ങളിൽപെട്ട ദംഗ്‌വാര ഭോലയും ഗണേഷുമായിരുന്നു വരൻമാർ. 

താലികെട്ട് കഴിഞ്ഞ് പരസ്പരം കൈകൾ കോർത്ത് നടക്കുമ്പോളും വധൂ വരന്മാർ തമ്മിൽ മാറിയ വിവരം ആരും അറിഞ്ഞില്ല. ചടങ്ങ് പൂർത്തിയാക്കി വധുവിനെ കൂട്ടി വരൻമാരുടെ വീടുകളിൽ എത്തിയപ്പോളാണ് സംഭവം തിരിച്ചറിയുന്നത്. ഇതോടെ വരന്റേയേും വധുവിന്റേയും വീട്ടുകാർ തമ്മിൽ ആദ്യം ചില വാക്കുതർക്കങ്ങളുണ്ടായി. എന്നാൽ അടുത്ത ദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്തി ബന്ധുക്കൾ പ്രശ്നം പരിഹരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com