രാഷ്ട്രപതിക്ക് ജമൈക്കയില്‍ ഊഷ്മള വരവേല്‍പ്പ് ( വീഡിയോ)

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഭരണത്തലവന്‍ ജമൈക്കയിലെത്തുന്നത്
രാഷ്ട്രപതിക്ക് ജമൈക്കയില്‍ ഊഷ്മള വരവേല്‍പ്പ് ( വീഡിയോ)

കിങ്സ്റ്റണ്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പത്‌നിക്കും ജമൈക്കയില്‍ ഊഷ്മള വരവേല്‍പ്പ്. നാലു ദിവസത്തെ വിദേശസന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയും സംഘവും ജമൈക്കയിലെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഭരണത്തലവന്‍ ജമൈക്കയിലെത്തുന്നത്. 

കിങ്സ്റ്റണിലെ നോര്‍മാന്‍ മാന്‍ലി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണറും 21 ആചാരവെടിയും മുഴക്കിയാണ് സ്വീകരിച്ചത്. ജമൈക്ക ഗവര്‍ണര്‍ ജനറല്‍ പാട്രിക് അലന്‍, പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്, മന്ത്രിമാര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തുടങ്ങിയവരും രാഷ്ട്രപതിയെയും സംഘത്തെയും സ്വീകരിക്കാനെത്തിയിരുന്നു. 

ജമൈക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മസാകുയി രോങ്‌സങും വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് ജമൈക്കയിലെ ഇന്ത്യന്‍ പ്രവാസികളും പ്രസിഡന്റ് രാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം നല്‍കി. മെയ് 15 മുതല്‍ 22 വരെയാണ് രാഷ്ട്രപതിയും സംഘവും ജമൈക്ക, സെന്റ് വിന്‍സെന്റ്, ഗ്രനേഡിന്‍സ് തുടങ്ങിയവ സന്ദര്‍ശിക്കുന്നത്. 

ഇന്ത്യന്‍ സംഘത്തില്‍ രാഷ്ട്രപതിക്ക് പുറമെ പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭംഗം രമാദേവി, സതീഷ് കുമാര്‍ ഗൗതം, സെക്രട്ടറി ലെവല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് ഇന്ത്യന്‍ പ്രവാസികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com