ഗവര്‍ണര്‍ വിഷയം: ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി യെച്ചൂരി

കേരളത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുള്‍പ്പെടെയുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസാരിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: കേരളത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുള്‍പ്പെടെയുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസാരിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൂടിക്കാഴ്ചയില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു വിലയിരുത്തി. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനുള്ള കോണ്‍ഗ്രസ്-സിപിഎം സംയുക്ത നീക്കത്തിന്റെ ഭാഗമായായിരുന്നു ചര്‍ച്ച.

ഭരണഘടനാവിരുദ്ധ നടപടികള്‍ ഗവര്‍ണര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നു ഖര്‍ഗെ അറിയിച്ചു. ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം രൂപപ്പെടണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നതിന് പിന്നാലെയാണ് ഖര്‍ഗെയെ യച്ചൂരി വിളിച്ചത്.

ഇതിനിടെ, ഗവര്‍ണര്‍ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ ഖര്‍ഗെ അതൃപ്തി അറിയിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമണെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com