രണ്ടുകൈ കൊണ്ടും ഒരുപോലെ എഴുതുന്ന വിദ്യാര്‍ഥികള്‍/ വിഡിയോ ദൃശ്യം
രണ്ടുകൈ കൊണ്ടും ഒരുപോലെ എഴുതുന്ന വിദ്യാര്‍ഥികള്‍/ വിഡിയോ ദൃശ്യം

രണ്ട് കൈ കൊണ്ടും എഴുതും; അഞ്ച് ഭാഷകള്‍ പറയും; ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌പെഷ്യലാണ്

ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു, സ്പാനിഷ് ഭാഷകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാവീണ്യമുണ്ട്.

ഭോപ്പാല്‍:  ഈ സ്‌കൂളിലെ നൂറിലധികം  വിദ്യാര്‍ഥികള്‍ രണ്ടുകൈകള്‍കൊണ്ടും അനായാസം എഴുതുകയും അഞ്ച് ഭാഷകള്‍ നന്നായി സംസാരിക്കുകയും ചെയ്യും. അതിന് അവര്‍ക്ക് പ്രചോദനമായത് മുന്‍ രാഷ്ട്രപതിയും. മധ്യപ്രദേശിലെ സിങ്‌രൗലിയിലെ ബുധേല ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൃത്യമായ പരിശീലനത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയത്. ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു, സ്പാനിഷ് ഭാഷകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാവീണ്യമുണ്ട്.

സ്‌കൂളിലെത്തിയ കുട്ടികളെല്ലാം ആദ്യം വലതുകൈ കൊണ്ടാണ് എഴുതി തുടങ്ങിയത്. പിന്നീട് അധ്യാപകര്‍ പരീശീലനം നല്‍കിയതോടെ ഇടതു കൈകൊണ്ടും എഴുതുകാന്‍ തുടങ്ങി. 'ആദ്യം ഞാന്‍ വലതു കൈ ഉപയോഗിച്ചാണ് എഴുതുന്നത്, പിന്നീട് ഇടതു കൈ ഉപയോഗിച്ച് എഴുതാന്‍ പഠിച്ചു. മൂന്നാം  ക്ലാസ് മുതല്‍ രണ്ട് കൈകളും ഉപയോഗിച്ച് എഴുതാന്‍ എനിക്ക് അറിയാമായിരുന്നു,' എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പങ്കജ് യാദവ് പറഞ്ഞു.

ഇത്തരത്തില്‍ എഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ മുന്‍രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് പ്രചോദനമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.  അദ്ദേഹം രണ്ട് കൈകളും ഉപയോഗിച്ച് അനായാസം എഴുതാന്‍ കഴിവുള്ള ആളായിരുന്നു. അത് ഞങ്ങള്‍ പ്രചോദനമായി എടുക്കുകയും കുട്ടികളെ അത് പഠിക്കാന്‍ സഹായിക്കുകയുമായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു


1999-ലാണ് ഈ സ്‌കൂള്‍ സ്ഥാപിതമായത്. ഇതുവരെ രണ്ട് കൈകളും ഉപയോഗിച്ച് എഴുതാന്‍ കഴിയുന്ന 480 വിദ്യാര്‍ഥികള്‍ ബിരുദം നേടിയിട്ടുണ്ട്. പതിവ് ക്ലാസുകളെ കൂടാതെ വിദ്യാര്‍ത്ഥികളെ ഒരു മണിക്കൂര്‍ യോഗയും ധ്യാനവും പഠിപ്പിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com