മതം മാറണമെന്ന് നിര്‍ബന്ധം; യുവതിയെ കാമുകന്‍ നാലാംനിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നു

സൂഫിയാന്‍ നിധിയെ കെട്ടിടത്തില്‍ നിന്ന് താഴോട്ട് തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  യുവതിയെ കാമുകന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിധി ഗുപതയാണ് മരിച്ചത്. യുവതിയെ മതം മാറ്റാന്‍ കാമുകനായ സൂഫിയാന്‍ ശ്രമിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്കിടെയാണ് മരിച്ചത്. സൂഫിയാന്‍ നിധിയെ കെട്ടിടത്തില്‍ നിന്ന് താഴോട്ട് തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവുമായി ഉണ്ടായ വഴക്കിനിടെയാണ് യുവതി നാലാം നിലയില്‍നിന്ന് വീണതെന്നും സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയതായു പൊലീസ് പറഞ്ഞു. 

മതപരിവര്‍ത്തന നിരോധനനിയമം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം സൂഫിയാനെതിരെ കേസ് എടുത്തതയായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com