കാണ്ടാമൃഗത്തെ ഇടിച്ചുതെറിപ്പിച്ച് ലോറി; വീഡിയോ പങ്കിട്ട് മുഖ്യമന്ത്രി; 'ആകാശപാത'; വീഡിയോ

കാണ്ടാമൃഗങ്ങള്‍ ഞങ്ങളുടെ പ്രത്യേക സുഹൃത്തുക്കളാണ്, അവരുടെ ഇടത്തില്‍ ഒരു ലംഘനവും ഞങ്ങള്‍ അനുവദിക്കില്ല 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദിസ്പൂര്‍: അസമിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വന്യമൃഗമാണ് കാണ്ടാമൃഗം. അതിനെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാന്‍ അവര്‍ തയ്യാറാണ്. അതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധേയമായി. കാണ്ടാമൃഗത്തെ ഒരു ട്രക്ക് ഇടിച്ചുവീഴ്ത്തുന്ന വീഡിയോയാണ് മുഖ്യമന്ത്രി പങ്കുവച്ചത്.

'കാണ്ടാമൃഗങ്ങള്‍ ഞങ്ങളുടെ പ്രത്യേക സുഹൃത്തുക്കളാണ്; അവരുടെ ഇടത്തില്‍ ഒരു ലംഘനവും ഞങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. 'ഹല്‍ദിബാരിയിലെ ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കാണ്ടാമൃഗം രക്ഷപ്പെട്ടു; വാഹനം തടഞ്ഞുനിര്‍ത്തി അവരില്‍ നിന്ന് പിഴ ഈടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കാസിരംഗയില്‍ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 32 കിലോമീറ്റര്‍ ആകാശപാത നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണ്ടാമൃഗം കാട്ടില്‍ നിന്ന് ഓടി വരുമ്പോള്‍ ഒരു ട്രക്കില്‍ ഇടിക്കുന്നു. ഇടിയേറ്റ കാണ്ടാമൃഗം താഴെ വീഴുകയും വീണ്ടും കാട്ടിലേക്ക് ഓടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com