ചോളന്‍മാരുടെ കാലത്ത് തമിഴ്‌നാടില്ല; പിന്നെങ്ങനെ രാജരാജ ചോളന്‍ ദ്രാവിഡനാകും?: ബിജെപി നേതാവ്

ചോള രാജാവ് രാജരാജ ചോളന്‍ ഹിന്ദു ആയിരുന്നില്ലെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്
ബിഎല്‍ സന്തോഷ്
ബിഎല്‍ സന്തോഷ്

ചോള രാജാവ് രാജരാജ ചോളന്‍ ഹിന്ദു ആയിരുന്നില്ലെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്. ചോളരാജാക്കന്മാര്‍ ഭരിച്ചപ്പോള്‍ തമിഴ്‌നാട് എന്ന സങ്കല്‍പ്പം ഇല്ലായിരുന്നുവെങ്കില്‍ രാജരാജ ചോളന്‍ എങ്ങനെ ദ്രാവിഡ രാജാവാകുമെന്ന് അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടിലെ ബൃഹദേശ്വരം ക്ഷേത്രം സ്ഥാപിച്ചതില്‍ ഒരാളാണ് രാജരാജ ചോളന്‍. അദ്ദേഹം ഹിന്ദുവാണോയെന്ന് വിഡ്ഡികള്‍ തര്‍ക്കിക്കുകയാണ്- സന്തോഷ് പറഞ്ഞു. 

'പല്ലവ, പാണ്ഡ്യ, ചോള സാമമ്രാജ്യങ്ങളുടെ കാലത്ത് തമിഴ്‌നാടുതന്നെ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ രാജരാജ ചോളന്‍ ദ്രാവിഡ രാജാവാകുന്നത്?'- സന്തോഷ് ചോദിച്ചു. 

'ദ്രാവിഡ പ്രശ്‌നം സ്വാര്‍ത്ഥ താത്പര്യക്കാരുടെ ഒരു രാഷ്ട്രീയ വിഷയമാണ്. ദ്രാവിഡ സംസ്‌കാരമൊന്നുമില്ല. ദ്രാവിഡം എന്നു പറയുന്നത് അഴിമതിക്കും പ്രീണനത്തിനും വേണ്ടിയാണ്'- ബിഎല്‍ സന്തോഷ് പറഞ്ഞു. 

ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഹിന്ദു എന്ന പദമുണ്ടായിരുന്നില്ലെന്നും രാജരാജ ചോളന്‍ ഹിന്ദു ആയിരുന്നില്ല എന്നുമായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍ലന്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രാജരാജ ചോളന്‍ ഹിന്ദുവല്ലെന്നും ദ്രാവിഡ സംസ്‌കാരത്തെ കാവി പുതപ്പിക്കാന്‍ നോക്കുകയാണെന്നുമുള്ള സംവിധായകന്‍ വെട്രിമാരന്റെ അഭിപ്രായത്തെ പിന്തുണച്ചായിരുന്നു കമലിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com