ഉടന്‍ യുക്രൈന്‍ വിടണം; വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേ, ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
എഎഫ്പി/ ഫയല്‍ ചിത്രം
എഎഫ്പി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേ, ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം . റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് നിര്‍ദേശം.

യുക്രൈനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിര്‍ദേശം വന്നത്.

യുക്രൈന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിര്‍, നിപ്രോ മേഖലകളില്‍ വൈദ്യുതി, ജല വിതരണം തടസ്സപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com