ഭര്‍ത്താവ് ജീവനൊടുക്കി; കുഞ്ഞിനെ കൊന്ന് ഭാര്യയും ആത്മഹത്യ ചെയ്തു

ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞതോടെ ഉച്ചയോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു:  ഭര്‍ത്താവിന്റെ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒന്നര വയസ്സുകാരനായ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു ബെലഗാവി താലൂക്കിലെ വന്താമൂരി ഗ്രാമത്തിലാണ് ദാരുണസംഭവം. 22കാരിയായ വാസന്തിയെയും കുഞ്ഞിനെയും കഴിഞ്ഞദിവസം വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു. ഏതാനും ദിവസങ്ങളായി ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഹോലെപ്പ മാരുതി, കൃഷി ആവശ്യത്തിനായി വാങ്ങി സൂക്ഷിച്ച കീടനാശിനി കഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞതോടെ ഉച്ചയോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിനു പുറത്തെ വയലിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com