ശ്രീനഗര്‍: അധികാരമില്ലാതെ സമാധാനം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിവ് തെറ്റിക്കാതെ, ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കാര്‍ഗിലില്‍ എത്തിയ മോദി, സൈനികരോടാണ് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ എല്ലായ്‌പ്പോഴും അവസാന വഴിയായാണ് യുദ്ധത്തെ കാണുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു.
ലങ്കയിലായാലും കുരുക്ഷേത്രയിലായാലും അവസാന വഴിയായാണ് യുദ്ധത്തെ കാണുന്നത്. യുദ്ധം സംഭവിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തും. ലോക സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
സൈനികരെ കുടുംബാംഗങ്ങളായാണ് കാണുന്നത്. സൈനികര്‍ കൂടെ ഇല്ലാതെ ദീപാവലി നല്ലരീതിയില്‍ ആഘോഷിക്കാന്‍ തനിക്ക് സാധിക്കില്ല. സൈനികരുടെ ധീരതയെയും മോദി പ്രകീര്‍ത്തിച്ചു. കാര്‍ഗിലില്‍ തീവ്രവാദത്തിന്റെ വേരറുക്കാന്‍ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. 2014ല്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ഓരോ ദീപാവലിയും മോദി സൈനികര്‍ക്കൊപ്പമാണ് ആഘോഷിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക