ദേശീയം
14 ലക്ഷം നിറിച്ചു; എടിഎം മെഷീന് ഒന്നാകെ 'പിഴുതെടുത്ത് കൊണ്ടുപോയി' ; അന്വേഷണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കള്ളന്മാര് മൊത്തത്തില്‍ കവര്‍ന്നത്
ജയ്പൂര്‍: 14 ലക്ഷം രൂപ നിറച്ച എടിഎം മെഷീന് മോഷണം പോയി. രാജസ്ഥാനിലെ കോട്പുട്ലി ടൗണില്‍ ഉള്ള എടിഎമ്മാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്.
ജയ്പൂര്‍- ഡല്‍ഹി ദേശീയ പാതയില്‍ സ്ഥാപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കള്ളന്മാര് മൊത്തത്തില്‍ കവര്‍ന്നതെന്ന് കോട്പുട്ലി പൊലീസ് എസ്ഐ രവീന്ദ്രകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ കേസ് എടുത്തതായും മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ എംഎൽഎയുടെ ഭാര്യക്ക് ഒരു കോടി ലോട്ടറിയടിച്ചു; ആരോപണവുമായി ബിജെപി; ബംഗാളിൽ വിവാദം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ