ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണം; സുബ്രഹ്മണ്യന്‍ സ്വാമിയോട് ഹൈക്കോടതി

മുന്‍ കേന്ദ്രമന്ത്രിയായ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ബംഗ്ലാവില്‍ തുടരാന്‍ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു
സുബ്രഹ്മണ്യന്‍ സ്വാമി/ഫയല്‍
സുബ്രഹ്മണ്യന്‍ സ്വാമി/ഫയല്‍

ന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ കേന്ദ്രമന്ത്രിയായ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ബംഗ്ലാവില്‍ തുടരാന്‍ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തേക്കാണ് ക്യാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയത്. 

ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. 

2022 ഏപ്രിലില്‍ അദ്ദേഹത്തിന്റെ രാജ്യസഭ കാലവധി അവസാനിച്ചെന്നും മറ്റു എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി വസതി ഒഴിയണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. 

സുബ്രഹ്മണ്യന്‍ സ്വാമയിടെ ആവശ്യം ജസ്റ്റിസ് യശ്വന്ത് വര്‍മ തള്ളി. അഞ്ചുവര്‍ഷത്തേക്കാണ് സര്‍ക്കാര്‍ വസതി അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആറാഴ്ചയ്ക്കുള്ളില്‍ വസതി എസ്‌റ്റേറ്റ് ഓഫീസര്‍ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com