കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ 

നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി
ചിത്രം: പിടിഐ 
ചിത്രം: പിടിഐ 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നാരംഭിക്കും. ഈ മാസം 30-ാം തീയതി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. മുപ്പതിന് രാവിലെ 11 മുതല്‍ മൂന്ന് മണിവരെ എഐസിസി ആസ്ഥാനത്ത് നേരിട്ട് പത്രിക സമര്‍പ്പിക്കാം.

ഒക്ടോബർ 1 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബർ എട്ടുവരെ വരെ നാമനിർദേശ പത്രിക പിൻവലിക്കാം.നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടും, ശശി തരൂർ എംപിയും മത്സരംഗത്ത് ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. കൂടാതെ ജി- 23 ൽ ഉൾപ്പെട്ട മനീഷ് തിവാരി കൂടി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ദി​ഗ് വിജയ് സിങ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com