മുഷിഞ്ഞ വസ്ത്രം, രണ്ടുമണിക്കൂര്‍ നേരം വിദ്യാര്‍ഥിനിയെ അടിവസ്ത്രത്തില്‍ നിര്‍ത്തി അധ്യാപകന്‍; സസ്‌പെന്‍ഷന്‍

മധ്യപ്രദേശില്‍ മറ്റു കുട്ടികള്‍ക്ക് മുന്നില്‍ വച്ച് മുഷിഞ്ഞ വസ്ത്രം ഊരിമാറ്റാന്‍ അഞ്ചാംക്ലാസുകാരിയോട് ആവശ്യപ്പെട്ട് സ്‌കൂള്‍ ടീച്ചര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മറ്റു കുട്ടികള്‍ക്ക് മുന്നില്‍ വച്ച് മുഷിഞ്ഞ വസ്ത്രം ഊരിമാറ്റാന്‍ അഞ്ചാംക്ലാസുകാരിയോട് ആവശ്യപ്പെട്ട് സ്‌കൂള്‍ ടീച്ചര്‍. രണ്ടു മണിക്കൂര്‍ നേരമാണ് അടിവസ്ത്രം മാത്രം ധരിച്ച് പത്തുവയസ് പ്രായമുള്ള പെണ്‍കുട്ടി ഇരുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ, സ്‌കൂള്‍ ടീച്ചറെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഷാഡോള്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ച് പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. മറ്റു കുട്ടികളുടെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയോട് മുഷിഞ്ഞ വസ്ത്രം ഊരിമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അധ്യാപകന്‍ ശ്രാവണ്‍ കുമാര്‍ മുഷിഞ്ഞ വസ്ത്രം അലക്കുന്നതും തൊട്ടരികില്‍ മറ്റു പെണ്‍കുട്ടികള്‍ നില്‍ക്കുന്നതും ദൃശ്യങ്ങൡ വ്യക്തമാണ്.

വസ്ത്രം ഉണങ്ങുന്നത് വരെ രണ്ടുമണിക്കൂര്‍ നേരമാണ് പെണ്‍കുട്ടി അതേ അവസ്ഥയില്‍ ഇരുന്നതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഗ്രാമത്തില്‍ ആദിവാസി കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ, ഗ്രാമവാസികള്‍ ഒന്നടങ്കമാണ് പ്രതിഷേധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com