'വെറും രാഷ്ട്രീയ ദല്ലാള്‍, അയാളെ സ്ഥാനത്ത് നിന്ന് മാറ്റണം'- ജില്ലാ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി

പ്രിസൈഡിങ് ഓഫീസര്‍ പര്‍മാനന്ദിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ അതേ സമയത്ത് തന്നെ റാംശിരോമണി പര്‍മാനന്ദിന്റെ വിജയം ചോദ്യം ചെയ്ത് പന്ന കലക്ടറെ സമീപിച്ചു. പിന്നാലെയാണ് കലക്ടറുടെ നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മധ്യപ്രദേശ് ഹൈക്കോടതിയാണ് പന്ന ജില്ലാ കലക്ടര്‍ സഞ്ജയ് മിശ്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കലക്ടര്‍ സ്ഥാനത്ത് ഇരിക്കാന്‍ സഞ്ജയ് മിശ്രയ്ക്ക് ഒരു യോഗ്യതയുമില്ലെന്നു കോടതി നിരീക്ഷിച്ചു. 

ഗുന്നുര്‍ ജന്‍പദ് പഞ്ചായത്തില്‍ കഴിഞ്ഞ മാസമാണ് വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് മത്സരം നടന്നത്. 25ല്‍ 13 വോട്ടുകള്‍ നേടി കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന പര്‍മാനന്ദ ശര്‍മ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായി നിന്നത് ഭരണ കക്ഷിയായ ബിജെപിയുടെ പിന്തുണയില്‍ മത്സരിച്ച റാംശിരോമണി മിശ്രയാണ്. 

പ്രിസൈഡിങ് ഓഫീസര്‍ പര്‍മാനന്ദിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ അതേ സമയത്ത് തന്നെ റാംശിരോമണി പര്‍മാനന്ദിന്റെ വിജയം ചോദ്യം ചെയ്ത് പന്ന കലക്ടറെ സമീപിച്ചു. പിന്നാലെയാണ് കലക്ടറുടെ നടപടി. 

ഇതിനെതിരെ പര്‍മാനന്ദ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് കലക്ടര്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതെന്ന് പര്‍മാനന്ദ ശര്‍മ കോടതിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റി നടത്തണമെന്ന് ആവശ്യപ്പെട്ട കലക്ടര്‍ പിന്നീട് റാംശിരോമണിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും പര്‍മാനന്ദ് ആരോപിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കലക്ടറെ ജസ്റ്റിസ് വിവേക് അഗര്‍വാള്‍ രൂക്ഷമായി വിമര്‍ശിച്ചത്. 

'കലക്ടര്‍ രാഷ്ട്രീയ ദല്ലാള്‍ പണിയാണ് നടത്തിയത്. കലക്ടറായി ഇരിക്കാന്‍ അദ്ദേഹത്തിന് ഒരു യോഗ്യതയും ഇല്ല. ഉടനടി സ്ഥാനത്ത് നിന്ന് മാറ്റണം. സ്വാഭാവിക നീതിയെന്ന തത്വം പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ആളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ആസ്ഥാനത്ത് ഇരിക്കാന്‍ ഒരു യോഗ്യതയുമില്ല'- കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com