'ഭാര്യയുടെ നരകജീവിതം സഹിക്കാനായില്ല'; മധ്യവയസ്‌കയെ മുക്കിക്കൊന്ന് ഭര്‍ത്താവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 05:30 PM  |  

Last Updated: 06th December 2022 05:30 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ബെംഗളൂരു:  കിടപ്പിലായ ഭാര്യയെ ജലസംഭരിണിയില്‍ മുക്കിക്കൊന്ന് അറുപതുകാരനായ ഭര്‍ത്താവ്‌. അന്‍പതുകാരിയായ ശിവമ്മയെയാണ് ഭര്‍ത്താവ് ശങ്കരപ്പ കൊലപ്പെടുത്തിയത്. കുടുംബത്തോടൊപ്പം താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലെ ജലസംഭരണിയിലാണ് ശങ്കരപ്പ ശിവമ്മയെ കൊണ്ടുപോയി തള്ളിയിട്ടത്. ഏഴടിയിലേറെ വെള്ളമുുണ്ടായിരുന്നു.

അപ്പാര്‍ട്ടുമെന്റില്‍ സെക്യൂരിറ്റിയാണ് ശങ്കരപ്പ. മകള്‍ക്ക് സമീപത്തെ കെട്ടിടത്തില്‍ തൂപ്പ് ജോലിയും മരുമകന് കൂലിപ്പണിയുമാണ്. പിന്നെ ഒപ്പമുള്ളത് 11 വയസുള്ള മകനാണ്. രണ്ടുവര്‍ഷമായി ശിവമ്മ തളര്‍ന്ന് കിടപ്പാണ്. പരസഹായമില്ലാതെ യാതൊന്നും സാധിക്കില്ല. ഭാര്യയുടെ നരകജീവിതം സഹിക്കാനാവാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ശങ്കരപ്പ പൊലീസിനോട് പറഞ്ഞു. 

വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് ശങ്കരപ്പ ശിവമ്മയെ താങ്ങി ജലസംഭരിണിയുടെ അരികിലെത്തിച്ചത്. മകന്‍ കടയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. അമ്മയെവിടെയെന്ന് ചോദിച്ചപ്പോള്‍ ശങ്കരപ്പ അറിയില്ലെന്ന് പറഞ്ഞു. പെരുമാറ്റത്തില്‍ സംശയം തോന്നിയ മകന്‍ അയല്‍വാസികളെ അറിയിച്ചു. എല്ലാവരും നടത്തിയ തിരച്ചിലിനൊടുവിലാണ് ശിവമ്മയെ ജലസംഭരിണിയില്‍ കണ്ടെത്തുന്നത്. പുറത്തെടുത്തപ്പോഴേക്കും മരണിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കുഞ്ഞിനു ജന്മം നല്‍കുന്നതില്‍ അവസാന വാക്ക് അമ്മയുടേത്'; 33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ