'മോദി ഗുജറാത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചോ?'; കേന്ദ്ര നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ്

നിലവിലെ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി
ഖാര്‍ഗെയും ഗഹലോട്ടും രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍/ പിടിഐ
ഖാര്‍ഗെയും ഗഹലോട്ടും രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍/ പിടിഐ


ന്യൂഡല്‍ഹി: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ്. ഭാരജ് ജോഡോ യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. 

നിലവിലെ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബിജെപി നിയോഗിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. 

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, അല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുല്‍ഗാന്ധിക്കും അശോക് ഗെഹലോട്ടിനും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയില്ലെങ്കില്‍ യാത്ര നീട്ടിവെക്കണമെന്നും കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com