അടച്ചിട്ട മുറികളില്‍ മാസ്‌ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ കര്‍ണാടക

അടച്ചിട്ട മുറികളിലും എസി മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: അടച്ചിട്ട മുറികളിലും എസി മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ബിഎഫ്7 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കര്‍ണാടക നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. ഇന്‍ഫ്‌ലൂവെന്‍സ പോലുള്ള രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുമായി വരുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  

കര്‍ണാടകയിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പരിശോധന കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറങ്ങുന്നതു വരെ നിലവിലുള്ളതു പോലെ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെസുധാകര്‍ അറിയിച്ചു. പരിശോധനയില്‍ പോസിറ്റീവ് ആയവരുടെ സാംപിളുകള്‍ ജിനോം സീക്വന്‍സിങ്ങിനായി ലാബിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

മന്ത്രിമാരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങിയ കോവിഡ് അവലോകന യോഗത്തിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. എല്ലാ ജില്ലാ ആശുപത്രികളിലും കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കാനും ആവശ്യമായ ബെഡുകളും ഓക്‌സിജന്‍ വിതരണവും സജ്ജമാക്കാനും നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com