പൊട്ടിക്കുന്നതിനിടെ പാറ കഷ്ണം തെറിച്ചുവീണത് 200 മീറ്റര്‍ അകലേയ്ക്ക്; സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയും മകനും മരിച്ചു

മഹാരാഷ്ട്രയില്‍ റെയില്‍വേ വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിക്കുന്നതിനിടെ, പാറ കഷ്ണം തെറിച്ചുവീണ് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയും മകനും മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിക്കുന്നതിനിടെ, പാറ കഷ്ണം തെറിച്ചുവീണ് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയും മകനും മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ, തെറിച്ചുവീണ പാറകഷ്ണം സ്‌കൂട്ടറില്‍ ഇടിച്ച് മറിഞ്ഞാണ് ഇരുവര്‍ക്കും ജീവഹാനി സംഭവിച്ചത്.

നവി മുംബൈ ഖലാപൂരില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കര്‍ജ സ്വദേശികളായ ദേവക ബഡേക്കര്‍ (65), മകന്‍ സച്ചിന്‍ (35) എന്നിവരാണ് മരിച്ചത്. പനവേലിനും കര്‍ജത്തിനും ഇടയിലുള്ള ട്രാക്ക് ഇരട്ടിപ്പിക്കുന്നതിനുള്ള ജോലികള്‍ നടന്നുവരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നാലെ സെന്‍ട്രല്‍ റെയില്‍വേ കോണ്‍ട്രാക്ടര്‍ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറയുന്നു.

മകളെ കണ്ട് തിരിച്ചുവരുമ്പോഴാണ് ദേവക ബഡേക്കര്‍ക്കും മകനും അപകടം സംഭവിച്ചത്. പാറ പൊട്ടിക്കുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. പാറ പൊട്ടിക്കുന്നതിനിടെ പാറ കഷ്ണങ്ങള്‍ തെറിച്ചുവീഴുകയായിരുന്നു. ദേവകയുടെ തലയിലാണ് പാറ കഷ്ണം വീണത്. ദേവക തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

മകന്‍ സച്ചിന്റെ തോളെല്ലിനാണ് ഗുരുതരമായി പരിക്കേറ്റ്ത. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം പാറ കഷ്ണം തെറിച്ചുവീണ് മറ്റു എട്ട് ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പാറ പൊട്ടിക്കല്‍ നിര്‍ത്തിവെയ്ക്കണം എന്ന്് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com