റേഷന്റെ കൂടെ ഒരു കിലോ നെയ്യ്; യുപിയില്‍ അഖിലേഷ് യാദവിന്റെ പ്രഖ്യാപനം

ബിജെപി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗുണമേന്‍മ ഇല്ലാത്തത് ആണെന്നും ഗ്ലാസ് ചീളുകള്‍ റേഷനില്‍ നിന്ന് കിട്ടിയ സംഭവം വരെയുണ്ടെന്നും അഖിലേഷ്
അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ട്വിറ്റര്‍
അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ട്വിറ്റര്‍


റായ്ബറേലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍, അടുത്ത അഞ്ചുവര്‍ഷം പാവങ്ങള്‍ റേഷനൊപ്പം ഓരോ കിലോ നെയ്യ് സൗജന്യമായി നല്‍കുമെന്ന് അഖിലേഷ് യാദവ്. റായ് ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാവങ്ങള്‍ക്ക് റേഷന്‍ കിട്ടും. അതുകഴിഞ്ഞാല്‍ കിട്ടില്ലെന്നും ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി അഖിലേഷ് പറഞ്ഞു. നേരത്തെ, നവംബര്‍ വരെ സൗജന്യ റേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് മാര്‍ച്ച് വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. 

എസ്പി സര്‍ക്കാര്‍ നേരത്തെയും റേഷന്‍ നല്‍കിയിരുന്നു. ഇനി അധികാരത്തില്‍ വന്നാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും റേഷന്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ കുറച്ചുകൂടി നന്നാക്കാനായി, ഒരു കിലോ നെയ്യ് കൂടെ നല്‍കും. 

ബിജെപി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗുണമേന്‍മ ഇല്ലാത്തത് ആണെന്നും ഗ്ലാസ് ചീളുകള്‍ റേഷനില്‍ നിന്ന് കിട്ടിയ സംഭവം വരെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

യുപിയില്‍ 11 ലക്ഷം സര്‍ക്കാര്‍ വേക്കന്‍സികളുണ്ട്. ഇത് നികത്തി യുവാക്കള്‍ക്ക് ജോലി നല്‍കും.  വീട് കയറിയുള്ള പ്രചാരണം ബിജെപി നേതാക്കള്‍ ഇപ്പോള്‍ നിര്‍ത്തി. കാരണം, വീടുകളിലും ഗ്രാമങ്ങളിലും എത്തുമ്പോള്‍ ജനങ്ങള്‍ ഒഴിഞ്ഞ ഗ്യാസ് കുറ്റികള്‍ കാണിച്ചു കൊടുക്കുകയാണ്. 

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിച്ചെന്നും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ഇരട്ടിയായെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com