മന്ത്രവാദം നടത്തിയെന്ന് സംശയം; 60കാരിയെ ആള്‍ക്കൂട്ടം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 03:28 PM  |  

Last Updated: 13th January 2022 03:28 PM  |   A+A-   |  

fire by locals

പ്രതീകാത്മക ചിത്രം

 

റാഞ്ചി: മന്ത്രവാദം നടത്തിയെന്ന സംശയത്തില്‍ 60കാരിയെ നാട്ടുകാര്‍ തീകൊളുത്തി. സാരമായി പരിക്കേറ്റ സ്ത്രീ സാദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയില്‍ ജാര്യ ദേവി എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഒരു ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ ഇവരെ ആക്രമിച്ചത്. ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംസ്‌കാര ചടങ്ങിനെത്തിയവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞയാഴ്ച മുപ്പത്തിരണ്ടുവയസുകാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം അഗ്നിയ്ക്ക് ഇരയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യന്‍ ഉള്‍പ്പടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.