ടിപിആര്‍ 15ല്‍ താഴെ, രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍, മൂന്നരലക്ഷം പേര്‍ സുഖംപ്രാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2022 09:45 AM  |  

Last Updated: 30th January 2022 09:49 AM  |   A+A-   |  

COVID UPDATES INDIA

ചെന്നൈയില്‍ കരുതല്‍ ഡോസ് നല്‍കുന്നു, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 2,35,000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍. ടിപിആര്‍ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 893 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തരുടെ എണ്ണം മൂന്നരലക്ഷം കടന്നു. ഇന്നലെ 3,52,784 പേരാണ് രോഗമുക്തി നേടിയത്.

നിലവില്‍ 18,84,937 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,65,70,60,692 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.