ജോഗിങ്ങിന് ഇറങ്ങിയ വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങളും മൊബൈലും കവര്‍ന്നു; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

പട്ടാപ്പകല്‍ വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലും മോഷ്ടിച്ച മുതല്‍ വാങ്ങിയ കേസിലുമാണ് അറസ്റ്റ്.

ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ പാര്‍ക്കില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. നടക്കാന്‍ ഇറങ്ങിയ 47കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഇതില്‍ ഡയമണ്ടില്‍ തീര്‍ത്ത മോതിരവും സ്വര്‍ണമാലയും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ചയാണ് പ്രതികളെ പിടികൂടിയത്.  20നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com