കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 13,615 പേര്‍ക്ക് വൈറസ് ബാധ, ടിപിആറും താഴ്ന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 12th July 2022 09:47 AM |
Last Updated: 12th July 2022 09:47 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 13,615 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞദിവസം 16,000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍.
24 മണിക്കൂറിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,31,043 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ടിപിആറും കുറഞ്ഞു. കഴിഞ്ഞ ദിവസം ആറിനോട് അടുപ്പിച്ചായിരുന്നു ടിപിആര്‍. ഇന്നലെ ഇത് 3.23 ശതമാനമായി താഴ്ന്നു. 13,265 പേര്‍ കൂടി രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുളിക്കുന്നതിനിടെ പത്തുവയസുകാരനെ മുതല വിഴുങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ