ബുള്ളറ്റ് ട്രെയിന്‍: ഭൂമി വിലയ്ക്ക് ആദായ നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 02:07 PM  |  

Last Updated: 10th June 2022 02:07 PM  |   A+A-   |  

POCSO court verdict

പ്രതീകാത്മക ചിത്രം

 

മുംബൈ: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഭൂമിയേറ്റെടുക്കലിന് നല്‍കുന്ന നഷ്ടപരിഹാരത്തുകയ്ക്ക് ആദായനികുതി ഈടാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഏറ്റെടുത്ത ഭൂമിയുടെ വിലയ്ക്ക് ടിഡിഎസ് പിടിച്ച ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

താനെയിലെ ഭീവണ്ടിയില്‍ ഏറ്റെടുത്ത തന്റെ ഭൂമിക്കു നല്‍കിയ വിലയില്‍നിന്ന് നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ നികുതി പിടിച്ചതായി സീമാ പാട്ടീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൊതു പദ്ധതിക്കു വേണ്ടിയാണ് ഭൂമി ഏറ്റെടുത്തതെന്നും ചര്‍ച്ചകളിലൂടെയാണ് അതിനുള്ള വ്യവസ്ഥകള്‍ തീരുമാനിച്ചതെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. പദ്ധതി വേഗത്തിലാക്കുന്നതു ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കലിന് ചര്‍ച്ചകള്‍ നടത്തിയതും ഇരുപക്ഷത്തിനും സ്വീകാര്യമായ വ്യവസ്ഥകള്‍ തീരുമാനിച്ചതും. ഇരുപക്ഷത്തിനും സ്വീകാര്യമായ വ്യവസ്ഥകളില്‍ എത്തിച്ചേരാനായിരുന്നില്ലെങ്കില്‍ നിര്‍ബന്ധിത ഏറ്റെടുക്കലിലേക്കു പോവേണ്ടിവരുമായിരുന്നുവെന്ന് കോടതി പറഞ്ഞു.

നിലവിലെ വ്യവസ്ഥ പ്രകാരം ഏറ്റെടുത്ത ഭൂമിയുടെ വിലയ്ക്ക് നികുതി ഈടാക്കാനാവില്ല. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന്‍ ടിഡിഎസ് ആയി പിടിച്ച തുക തിരിച്ചുനല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ദ്രൗപതി മുര്‍മുവോ ആരിഫ് മുഹമ്മദ് ഖാനോ? രാഷ്ട്രപതി സ്ഥാനാര്‍ഥിയാര്? എന്‍ഡിഎ ക്യാംപില്‍ ചര്‍ച്ചകള്‍


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ