വളര്‍ത്തുതത്തയെ കാണാതായി; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒരു കുടുംബം

തത്തയെ കണ്ടെത്താന്‍ പല മാര്‍ഗങ്ങള്‍ തേടിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് നാടാകെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് ഈ കുടുംബം.
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ഗയ: തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുതത്തയെ കാണാതായതിന്റെ വിഷമത്തിലാണ് ഒരു കുടുംബം. തത്തയെ കണ്ടെത്താന്‍ പല മാര്‍ഗങ്ങള്‍ തേടിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് നാടാകെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് ഈ കുടുംബം. കൂടാതെ തത്തയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ ഗയയിലാണ് സംഭവം. 

പിപ്പാര്‍പതി റോഡിലെ താമസക്കാരായ ശ്യാംദേവ് പ്രസാദ് ഗുപ്തയും ഭാര്യ സംഗീത ഗുപ്തയും തങ്ങളുടെ തത്തയെ കണ്ടെത്തുന്നവര്‍ക്ക് 5,100 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. നഗരത്തിലെ ചുവരുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം അവര്‍ പക്ഷിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.

12 വര്‍ഷമായി ഇവര്‍ വളര്‍ത്തിയിരുന്ന തത്തയെ ഏപ്രില്‍ 5 മുതലാണ് കാണാതായത്. തത്തയ്ക്കായി സമീപസ്ഥലങ്ങളിലെല്ലാം ഇവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോസ്റ്ററുകള്‍ പതിച്ചതിനൊപ്പം സാമൂഹികമാധ്യമങ്ങളിലൂടെയും അവര്‍ തിരച്ചില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. 'ഞങ്ങളുടെ തത്തയെ കൊണ്ടുപോയവര്‍ അതിനെ തിരിച്ചുതരിക, അത് വെറുമൊരു പക്ഷിയല്ല. ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ്. പോപ്പോ എന്നാണ് ഞങ്ങളെ തത്തയെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നതെന്നും സംഗീത പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com