ചിന്ത ജറോം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയില്‍; ഹിമാങ് രാജ് ഭട്ടാചാര്യ സെക്രട്ടറി

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എഎ റഹീം തുടരും
ചിന്താ ജെറോം
ചിന്താ ജെറോം



കൊല്‍ക്കത്ത: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എഎ റഹീം തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. ചിന്ത ജറോമിനൈ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 

കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശിയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.

വി കെ സനോജ്, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി. ഇതില്‍ ജെയ്ക് സി തോമസ് ദേശീയ സെന്റര്‍ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തിക്കുക. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, അരുണ്‍ ബാബു, ഡോ ചിന്ത ജെറോം, ഗ്രീഷ്മ അജയ് ഘോഷ്, ഡോ. ഷിജു ഖാന്‍, എം ഷാജര്‍, രാഹുല്‍, ശ്യാമ, എം. വിജിന്‍ എന്നിവരെയാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com