ഡോസിന് 250 രൂപ; കോര്‍ബെവാക്‌സിന്റെ വില കുറച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 03:06 PM  |  

Last Updated: 16th May 2022 03:06 PM  |   A+A-   |  

vaccine

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ ബയോളജിക്കല്‍ ഇ കോവിഡ് വാക്‌സിന്റെ വില കുറച്ചു. കോര്‍ബെവാക്‌സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്ടി അടക്കമാണ് പുതിയ വില.

സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കോര്‍ബെവാക്‌സ് ഡോസ് സ്വീകരിക്കുമ്പോള്‍ 400 രൂപ നല്‍കിയാല്‍ മതി. നികുതി അടക്കമാണ് ഈ വിലയെന്നും കമ്പനി അറിയിച്ചു. നേരത്തെ കോര്‍ബെവാക്‌സ് ഡോസ് സ്വീകരിക്കാന്‍ 990 രൂപയാണ് നല്‍കേണ്ടിയിരുന്നത്.

ഏപ്രിലില്‍ അഞ്ചുവയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് കോര്‍ബെവാക്‌സ് നല്‍കാന്‍ ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനൊപ്പമാണ് കോര്‍ബെവാക്‌സിനും അനുമതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

വാക്സിൻ എടുത്തിട്ടും ഒമൈക്രോൺ പിടികൂടിയോ? ബൂസ്റ്റര്‍ ഡോസിനേക്കാള്‍ കൂടുതൽ പ്രതിരോധ ശേഷിയെന്ന് പഠനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ